• Breaking News

    കാണാതായ നാല് മത്സ്യതൊഴിലാളികളും തിരിച്ചെത്തി

    The fishermen were found,www.thekeralatimes.com


    തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തി. കാണാതായ നാല് മത്സ്യതൊഴിലാളികളേയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ കരയിലേയ്ക്ക് തിരിച്ചു.

    അല്‍പ്പ സമയം മുമ്പാണ് മത്സ്യതൊഴിലാളികള്‍ക്കായി ഹെലികേപ്റ്ററിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചത്. വിഴിഞ്ഞത്തും നീണ്ട കരയിലുമാണ് തിരച്ചില്‍ കേന്ദ്രീകരിച്ചത്. അപകടത്തിൽപ്പെട്ടത് ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ.