എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചാരണം നടന്നു.
നെയ്യാറ്റിൻകര: എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചാരണവും രാമായണ പാരായണവും നടന്നു. കർക്കിടക മാസ രാമായണ മാസാചാരണം നെയ്യാറ്റിൻകര എൻഎസ്എസ് താലൂക്ക് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പള്ളിച്ചൽ നാരായണൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ , ഡോ. രമേശ് ,യൂണിയൻ സെക്രട്ടറി രാമചന്ദ്രൻ നായർ, യൂണിയൻ ഇൻസ്പെക്ടർ മഹേഷ് എന്നിവർ പങ്കെടുത്തു.