• Breaking News

    പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി : ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശത്ത് ഇരുന്ന് ചെയ്യാം

    Aadhaar made compulsory for expatriates With Aadhaar under its jurisdiction, expatriates can do their homework abroad,www.thekeralatimes.com


    ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം . ഇതോടെ പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആധാര്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് പ്രതീക്ഷ.

    അടുത്ത മൂന്നു മാസങ്ങള്‍ക്കകം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങും. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അജയ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള സൗകര്യവും വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും അജയ് ഭൂഷണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഐ.ടി വകുപ്പ് പുറത്തിറക്കി.