• Breaking News

    കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയ്ക്ക് പിന്തുണ

    India backs Pakistan on Kashmir issue,www.thekeralatimes.com


    ലണ്ടന്‍ : കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയ്ക്ക് പിന്തുണ . ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിന് ഇന്ത്യന്‍ ജനതയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും പാക്കിസ്ഥാനിലെ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് (എംക്യുഎം) സ്ഥാപകന്‍ അല്‍താഫ് ഹുസൈന്‍.

    എംക്യുഎം സെക്രട്ടേറിയറ്റ് പുറത്തുവിട്ട വിഡിയോയിലാണ് അല്‍താഫ് ഹുസൈന്റെ പ്രസംഗം ഉള്ളത്. വിഡിയോയുടെ ചില പകര്‍പ്പുകളില്‍ ഇന്ത്യയെ പിന്തുണച്ച് ‘സാരേ ജഹാം സേ അച്ഛാ’ എന്ന് അദ്ദേഹം പാടുന്നതായും കാണിക്കുന്നുണ്ട്.

    1990 കളില്‍ ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയ അല്‍താഫ് ഹുസൈന്‍ (65) യുകെ പൗരനായി ഇവിടെ കഴിയുകയാണെങ്കിലും പാക്കിസ്ഥാനിലെ വലിയ രാഷ്ട്രീയകക്ഷികളില്‍ ഒന്നായ എംക്യുഎമ്മിന്റെ പൂര്‍ണനിയന്ത്രണം അദ്ദേഹത്തിനു തന്നെയാണ്. 1947 ല്‍ പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ ഇന്ത്യ വിട്ട് പാക്കിസ്ഥാനില്‍ കുടിയേറിയ മുഹാജിറുകളുടെ സ്വാധീനകേന്ദ്രം കറാച്ചിയാണ്.

    ഇന്ത്യയുടെ നടപടിക്കു ബദലെന്നോണം പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചടക്കാന്‍ അദ്ദേഹം പാക്കിസ്ഥാനെ വെല്ലുവിളിച്ചു. കശ്മീര്‍ വിയത്തില്‍ കഴിഞ്ഞ 72 വര്‍ഷമായി പാക്ക് ഭരണകൂടം പാകിസ്ഥാനിലെ ജനങ്ങളെ കശ്മീര്‍ വിഷയത്തില്‍ കാര്യത്തില്‍ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു