• Breaking News

    ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയായിരുന്നു! ധൈര്യം നല്‍കിയത് സ്വാസികയാണെന്ന് ഷാനവാസ്

    He was too lazy to act in intimate scenes! Shahnawaz says it was Swasi who gave her courage,www.thekeralatimes.com


    സീത എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സ്വാസികയുടേയും ഷാനവാസിന്റേയും ജീവിതം മാറിമറിഞ്ഞത്. ജോഷിയുടെ ഏറ്റവും പുതിയ സിനിമയായ പൊറിഞ്ചു മറിയം ജോസിലും സ്വാസിക അഭിനയിച്ചു. സീതയ്ക്ക് മാത്രമല്ല ഇന്ദ്രനായി വേഷമിട്ട ഷാനവാസിനെത്തേടിയും സിനിമയിലെ അവസരങ്ങള്‍ എത്തുന്നുണ്ട്. വില്ലനായി അരങ്ങേറുന്നതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സീതയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സ്വാസികയുടെ പിന്തുണയെക്കുറിച്ചുമൊക്കെ . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഷാനവാസ.

    മലയാളസീരിയലുകളില്‍ അത്ര പരിചിതമല്ലാത്ത രംഗങ്ങളായിരുന്നു സീതയിലുണ്ടായിരുന്നത്. സീത-ഇന്ദ്രന്‍ പ്രണയത്തിനിടയിലെ റൊമാന്റിക് സീനുകള്‍ക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. സ്വാസികയും ഷാനുവുമായുള്ള കെമിസ്ട്രി മികച്ചതാണെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. സീതയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ തനിക്ക് നല്ല മടിയായിരുന്നു. സ്വാസിക നല്‍കിയ ധൈര്യമാണ് അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ സഹായകമായതെന്നും ഷാനു പറയുന്നു.

    ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടക്കത്തില്‍ താന്‍ സംവിധായകനെ സമീപിച്ചിരുന്നുവെന്ന്് ഷാനു പറയുന്നു. തന്റെ ജോലിക്ക് ഇതാവശ്യമാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് തീരുമാനം മാറ്റിയതെന്ന് താരം പറയുന്നു. ഷൂട്ടിനിടയില്‍ സംവിധായകന്‍ തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ചും ഷാനു തുറന്നുപറഞ്ഞിരുന്നു.