തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബർ 31ന് ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.