• Breaking News

    എംജി സർവകലാശാല മാർക്ക് ദാനം; കണക്കു കൂട്ടലുകൾ തെറ്റി; അഞ്ച് പേരെ സസ്പെൻഡ് ചെയ്തു

    MG University Mark Donation; Accounting missteps go wrong; Five others were suspended,www.thekeralatimes.com


    കോട്ടയം: എംജി സർവകലാശാലയിൽ മാർക്ക് ദാനത്തിലൂടെ വിജയിച്ചവരുടെ കണക്കിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് പേരെ സസ്പെൻഡ് ചെയ്തു. 118 പേരിൽ ഒരാൾ പുനർമൂല്യനിർണയത്തിലൂടെയും, മറ്റൊരാൾ സപ്ലിമെൻററി പരീക്ഷയിലൂടെയും ജയിച്ചിരുന്നു. എന്നാൽ ഇരുവരേയും മാർക്ക് ദാനത്തിലൂടെ വിജയിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്.

    ഇവരുടെ പേരുകൾ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അടക്കം ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് സർവകലാശാല നടപടി എടുത്തത്. രണ്ട് സെക്ഷൻ ഓഫീസര്‍മാരെ സസ്പെൻറ് ചെയ്തു രജിസ്ട്രാർ ഉത്തരവിറക്കി. ജോയിന്‍റ് രജിസ്ട്രാടക്കം മൂന്ന് പേരെ സ്ഥലം മാറ്റിയിട്ടുണ്ട്. മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണം പിൻവലിച്ച് പുതുക്കി നൽകാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

    അതേസമയം മാർക്ക് തട്ടിപ്പിൽ അടക്കം വീഴ്ചവരുത്തിയ സർവകലാശാല വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷിനുമെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. ഇത് വിമർശനത്തിന് കാരണമാകുന്നുണ്ട്.