• Breaking News

    ജാർഖണ്ഡിൽ ആദിവാസികൾക്ക് എതിരായ രാജ്യദ്രോഹ കേസുകൾ പിൻവലിച്ചു; മുഖ്യമന്ത്രി ഹേമന്ദ് സോറൻ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ തീരുമാനം

    CBI withdraws treason cases against Adivasis in Jharkhand The first Cabinet decision after Chief Minister Hemant Soren came to power,www.thekeralatimes.com


    സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നേതൃത്വത്തിൽ ഉള്ള ജാർഖണ്ഡ് സർക്കാർ ഞായറാഴ്ച വൈകുന്നേരം ആദ്യ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു. 2017- ലെ പത്തൽഗഡി സമരവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കെതിരായ എല്ലാ കേസുകളും സർക്കാർ ഉപേക്ഷിച്ചു.

    ഛോട്ടാ നാഗ്പൂർ ടെനൻസി ആക്റ്റ് (സിഎൻ‌ടി), സന്താൽ പരഗാന ടെനൻസി (എസ്പിടി) ആക്റ്റ് എന്നിവ ഭേദഗതി ചെയ്യുന്നതിനെ മന്ത്രിസഭ എതിർത്തുവെന്ന് ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വീറ്റിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ വൻ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ആദിവാസികൾക്കെതിരെ ഫയൽ ചെയ്തിരുന്ന എല്ലാ രാജ്യദ്രോഹ കേസുകളും പിൻവലിച്ചു.

    ഞായറാഴ്ചത്തെ തീരുമാനം, ഗോത്രവർഗക്കാർക്കെതിരായ കേസുകളിൽ വർദ്ധിച്ചു വരുന്ന അസംതൃപ്തിയെ കുറിച്ച് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ബോധവാനാണെന്നും തിരഞ്ഞെടുപ്പിൽ ആ സമുദായത്തിനായി നീക്കിവെച്ചിരുന്ന സീറ്റുകൾ നേടാനായതിന് ശേഷം അവരുടെ പരാതികൾ മുൻ‌ഗണനാടിസ്ഥാനത്തിൽ പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചതായും സൂചിപ്പിക്കുന്നു.