• Breaking News

    ഷെയ്ന്‍ വിവാദത്തില്‍ അമ്മ, എക്‌സിക്യൂട്ടീവ് യോഗം ജനുവരി 9ന്

    Shane's controversial mother, executive meeting Jan. 9,www.thekeralatimes.com


    ഷെയ്ന്‍ നിഗം വിവാദത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ജനുവരി 9ന് കൊച്ചിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്‌ന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് അമ്മ നടത്തുന്നത്.

    ഷെയ്ന്‍ മാപ്പ് പറയാതെ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. നിര്‍മ്മാതാക്കളോട് ഖേദം പ്രകടിപ്പിച്ച് ഷെയ്ന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി നടന്‍ ഫെഫ്കയ്ക്കും അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്തയക്കുകയായിരുന്നു.

    എന്നാല്‍ ഷെയ്ന്‍ നേരിട്ട് വന്ന് മാപ്പ് ചോദിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഫെയ്‌സ്ബുക്കിലൂടെയും ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു.