• Breaking News

    ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരൻ

    Aishwarya Rai, 32, claims to be her mother,www.thekeralatimes.com


    മുംബൈ: വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് പറഞ്ഞാണ് 32 വയസുകാരനായ സംഗീത് കുമാര്‍ രംഗത്ത് എത്തിയത്.ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.

    ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും,​ ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ആരാധക‌ര്‍ പറയുന്നു. ഇപ്പോള്‍ താന്‍. ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ.

    ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. 1988 ലാണ് താന്‍ ജനിച്ചതെന്നും അപ്പോള്‍ ഐശ്വര്യ റായിക്ക് 15 വയസു മാത്രം പ്രായമാണെന്നും സംഗീത് പറഞ്ഞു.പിന്നീട് തന്റെ വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു.നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഐശ്വര്യയ്‌ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ വ്യക്ത കൊടുത്തിട്ടില്ല.