Monday, March 17.
  • Breaking News

    കൊച്ചിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ചു; പൊലീസുകാർ കുടുങ്ങിയേക്കും

    16-year-old complains of physical abuse in Kochi The police may be trapped,www.thekeralatimes.com


    കൊച്ചി: പള്ളൂരുത്തിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. പെൺകുട്ടിയുടെ ചിത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പള്ളൂരുത്തി സിഐയോട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാർ വിശദീകരണം ആവശ്യപ്പെട്ടു.

    ശാരീരിക ചൂഷണത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പെൺകുട്ടി പരാതി നൽകിയിട്ടും കൊച്ചി പള്ളുരുത്തി പൊലീസ് അവഗണിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് അപമാനിച്ച സംഭവം പ്രമുഖ ചാനലിലൂടെ പുറത്ത് വന്നപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട്‌ അന്വേഷണം ആരംഭിച്ചു.

    പെൺകുട്ടിയുടെ പരാതി അവഗണിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് എസിപി പള്ളുരുത്തി പൊലീസിനോട് ആവശ്യപ്പെട്ടു. പളളൂരുത്തി സിഐ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ഉടൻ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാക്കാനാണ് സാധ്യത.