നയന്‍താരയുടെ ഗാനം, പ്രണയാര്‍ദ്ര ചുവടുകളുമായി അനു സിത്താര, ആഹാ അന്തസ്; വീഡിയോ വൈറല്‍
നയന്‍താര തകര്‍ത്തഭിനയിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യിലെ സുന്ദര ഗാനത്തിന് ചുവടുവച്ച് മലയാളികളുടെ പ്രിയനായിക അനു സിത്താര. നിമിഷങ്ങള്‍ കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. എന്താ ഈ സൗന്ദര്യത്തിന്റെ രഹസ്യം, പതിവുപോലെ ഭര്‍ത്താവ് വിഷ്ണു തന്നെയാവാം ക്യാമറയ്ക്ക് പിന്നില്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
‘മാമാങ്കം’ ആയിരുന്നു അനു സിത്താരയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. എം പദ്്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചത്. ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

