പാകിസ്താനിലെ പള്ളിയിൽ സ്‌ഫോടനം; പൊലീസ് ഓഫീസർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലോചിസ്ഥാൻ മേഖലയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 15 മരണം. ഇരുപതോളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫീസറും ഉൾപ്പെടുന്നതായാണ് വിവരം.
ഡിഎസ്പിയായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
രണ്ടുദിവസം മുൻപ് ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

