Friday, February 21.

അന്ന് മോഹന്‍ലാല്‍ എടുത്ത് നടന്ന ‘ടിങ്കുമോള്‍’ ഇന്ന് നായിക; ഗ്ലാമര്‍ വേഷത്തില്‍ ബേബി നയന്‍താര

keralatimestv


‘കിലുക്കം കിലുകിലുക്ക’ത്തില്‍ മോഹന്‍ലാല്‍ ഒക്കത്തെടുത്ത് നടന്നിരുന്ന ബേബി നയന്‍താരയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ടിങ്കുമോള്‍ എന്ന കഥാപാത്രമായി മൂന്നാം വയസിലാണ് ബേബി നയന്‍താര അഭിനയം തുടങ്ങിയത്. പതിനേഴ് പിന്നിട്ട താരം ഇപ്പോള്‍ നയന്‍താര ചക്രവര്‍ത്തി ആണ്.

1

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. സോഷ്ല്‍ മീഡിയയില്‍ തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരപുത്രന്മാരുടെ അടക്കം നായികയായി അഭിനയിക്കാന്‍ നയന്‍താരയ്ക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

2

അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയന്‍, കങ്കാരു, 20-20, കുസേലന്‍, ക്രേസി ഗോപാലന്‍, ലൗഡ് സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുമണ്ട്. 2016ല്‍ മറുപടി എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.

3

4