• Breaking News

    ബീമാപള്ളി ഉറൂസ്; നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി

    Beemapally Uroos;  Local holiday in Trivandrum tomorrow,www.thekeralatimes.com

    തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി. നഗരസഭാ പരിധിയിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    ബീമാപള്ളി ദർഗാഷെരീഫിലെ ഉറൂസ് ഇത്തവണ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് നടത്തുക. സുരക്ഷ ശക്തമാക്കാൻ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൺട്രോൾ ഓഫീസറായി ചുമതലപ്പെടുത്തും. കൂടുതൽ പൊലീസിനെയും വിന്യസിക്കും. ഷാഡോ പൊലീസും പരിപാടിക്കുണ്ടാകും.

    പൊലീസ് സേനയെ ഘോഷ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ വിന്യസിക്കുമെന്നും സ്ഥലത്ത് എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ കാമ്പയിൻ ആയ വിമുക്തി നടപ്പിലാക്കുമെന്നും അറിയിപ്പുണ്ട്. നാളെ മുതൽ അടുത്ത മാസം ആറ് വരെ ആരോഗ്യ വകുപ്പും സ്ഥലത്ത് പ്രത്യേക സംവിധാനമൊരുക്കും.