‘മോദി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്’: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശതകോടീശ്വരൻ ജോർജ്ജ് സോറോസ്
ഇന്ത്യയിൽ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്, അർദ്ധ സ്വയംഭരണാധികാരമുള്ള മുസ്‌ലിം പ്രദേശമായ കശ്മീരിൽ ശിക്ഷാനടപടികൾ ചുമത്തുകയും ദശലക്ഷക്കണക്കിന് മുസ്‌ലിംകൾക്ക് അവരുടെ പൗരത്വം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, ഡാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രസംഗിച്ച ശതകോടീശ്വരൻ ജോർജ്ജ് സോറോസ് പറഞ്ഞു.
ആഗോള, രാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശതകോടീശ്വരനായ ജോർജ്ജ് സോറോസ് ദാവോസിൽ പ്രസംഗം നടത്തിയത്.