വിദേശനാണയ വിനിമയചട്ടലംഘനം: സി.സി തമ്പിയെ കോടതിയില്‍ ഹാജരാക്കും
വിദേശ നാണയ വിനിമയചട്ടലംഘനം ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്ത മലയാളി പ്രവാസി വ്യവസായി സിസി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡികാലവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജരാക്കുനത്.അതേസമയം തമ്പിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. അസുഖ ബാധിതനായ തമ്പിക്ക് ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
തമ്പിക്ക് അര്‍ബുദവും മൂത്രാശയ പ്രശ്‌നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.. 2019 ജൂണ്‍ മുതല്‍ ഇതുവരെ, 60 മുതല്‍ 80 മണിക്കൂര്‍ ചോദ്യം ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോള്‍ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നല്‍കണമെന്നും തമ്പിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കല്‍ വിവരങ്ങളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റൈ വാദം. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കിയതായുള്ള അഭ്യൂഹവും ഉയരുന്നുണ്ട്.

