ഡല്‍ഹിയില്‍ കാലുമാറ്റം തുടങ്ങി; കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ആംആദ്മിയില്‍ ചേര്‍ന്നു
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നേതാക്കളുടെ കൂടുമാറ്റം തുടങ്ങി. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഷൊഹൈബ് ഇഖ്ബാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
മാതിയ മഹലില്‍ നിന്നും അഞ്ച് തവണ എം.എല്‍.എയായിട്ടുണ്ട് ഷൊഹൈബ് ഇഖ്ബാല്‍. ഷൊഹൈബിനോടൊപ്പം എം.സി.ഡി കൗണ്‍സിലര്‍മാരായ മൊഹമ്മദ് ഇഖ്ബാലും സുല്‍ത്താന അബാദിയും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.
ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

