കോണ്‍ഗ്രസ് അയച്ച ഭരണഘടന വേണ്ട; തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് അയച്ച ഭരണഘടനയുടെ കോപ്പി സ്വീകരിക്കാതെ ഓഫീസ് തിരിച്ചയച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്.
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26-ന് ഭരണഘടന അയച്ചിട്ടിട്ടുണ്ടെന്നും വൈകാതെ കൈയില്‍ കിട്ടുമെന്നും സമയം കിട്ടിയാല്‍ ഭരണഘടന വായിക്കണമെന്നും കോണ്‍ഗ്രസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആമസോണ്‍ വഴിയാണ് പ്രധാനമന്ത്രിയ്ക്ക് ഭരണഘടന അയച്ചുകൊടുത്തത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടനയുടെ കോപ്പി സ്വീകരിക്കാതെ തിരിച്ചയച്ചന്നെ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ആമസോണില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും വാര്‍ത്തയ്ക്ക് ഒപ്പമുണ്ട്.
Dear PM,— Congress (@INCIndia) January 26, 2020
The Constitution is reaching you soon. When you get time off from dividing the country, please do read it.
Regards,
Congress. pic.twitter.com/zSh957wHSj

