• Breaking News

    ധമാക്ക ഇനി ഗള്‍ഫ് രാജ്യങ്ങളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

    Dhamaka to go to Gulf countries; The release date has been released,www.thekeralatimes.com


    ഒമര്‍ലുലു ചിത്രം ധമാക്കയുടെ ജിസിസി റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഈ മാസം 16ന് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കും. എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്.

    മുകേഷ് ഉര്‍വശി ജോഡി, ബാലതാരമായി മലയാളസിനിമയിലേക്ക് കടന്നു വന്ന ‘അരുണ്‍ കുമാര്‍’ ആദ്യമായി നായക വേഷം ചെയ്യുന്ന ചിത്രം എന്ന നിലകളില്‍ ധമാക്ക ശ്രദ്ധേയമാണ്.

    നിക്കി ഗല്‍റാണിയും അരുണുമാണ് ചിത്രത്തിലെ നായികാനായകന്മാരാവുന്നത്. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

    Dhamaka to go to Gulf countries; The release date has been released,www.thekeralatimes.com