• Breaking News

    ‘മനസാക്ഷിയെ’ വിറ്റു തിന്നുന്ന നാറികള്‍, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും: സംവിധായകന്‍ ഭദ്രന്‍

    The foxes who sell their conscience and sell their conscience will induce the violation of the law by exaggerating the working hand: Director Bhadran,www.thekeralatimes.com


    ഇന്നുവരെ നേരില്‍ കാണാത്ത കാഴ്ചക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം സാക്ഷ്യം വഹിച്ചത്. പടുകൂറ്റന്‍ കെട്ടിടം വെറും സെക്കന്റുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന കാഴ്ച്ച. ഇപ്പോഴിതാ മരട് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഫ്‌ളാറ്റുകളുടെ പതനം കണ്ട് വിഷമം തോന്നിയെങ്കിലും ഇത് പലര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് ഭഗ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

    ഈ അസ്ഥിപഞ്ചരം കാണുമ്പോള്‍ ആര്‍ക്കൊക്കയോ വേണ്ടി മനസ് പിടയുന്നുണ്ട്, എങ്കിലും ഇതു ഒരു മുന്നറിയിപ്പാണ്! ‘മനസാക്ഷിയെ’ വിറ്റു തിന്നുന്ന നാറികള്‍, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും, അവരുടെ ‘സത്യങ്ങള്‍’ ഇതുപോലെ പൊട്ടിപ്പൊളിഞ്ഞു ഭസ്മമാകും ഇത്തരത്തിലുള്ള അസ്ഥി കൂടാരങ്ങള്‍ക്കു ബലിയാടാകുകയാണ് നമ്മള്‍ എന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്…



    മരട് വിഷയത്തില്‍ പ്രതികരിച്ച് നേരത്തെയും ഭദ്രന്‍ രംഗത്ത് വന്നിരുന്നു. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം ജൂതന്‍ ആണ്. സൗബിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മംമ്ത മോഹന്‍ദാസാണ് നായിക.