• Breaking News

    പിണറായിയുടെ നേതൃത്വത്തില്‍ മികച്ച പുരോഗതി കൈവരിച്ചു; കേരളത്തെ പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

    Pinarayi's leadership has made great progress; Republic Day Message Of Governor Of Kerala,www.thekeralatimes.com


    റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

    ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പൌരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

    ഇതേ സമയം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും പൗരത്വ നിയമത്തിനെതിരായ എതിര്‍പ്പുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. ഗവര്‍ണ്ണര്‍ക്ക് ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കും. അതിനിടെ ഗവര്‍ണ്ണറെ നീക്കണമെന്നാവശ്യപ്പെടുന്ന നോട്ടീസില്‍ സ്പീക്കറുടെ ഓഫീസ് വിശദമായ പരിശോധന നടത്തും.