‘പൃഥ്വിരാജ് എന്റെ മകനാണെന്ന് പറയും എന്നവള്‍ ഭയപ്പെട്ടിരുന്നു’
ബോളിവുഡ് താരം കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദലും വിവാദ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കങ്കണയെപ്പോലെ തന്നെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ പോലും വിമര്‍ശനം ഉന്നയിക്കാന്‍ രംഗോലിയും മടിക്കാറില്ല. രംഗോലിയുടെ മകന്‍ പൃഥ്വിരാജ് ചന്ദലുമായും താരത്തിന് അടുത്ത ബന്ധമാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.
പൃഥ്വിരാജിനെ മാധ്യമങ്ങള്‍ കങ്കണയുടെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കങ്കണ. ”എന്റെ സഹോദരി അവളുടെ കുഞ്ഞിനെ പ്രസവിച്ച സമയത്ത് കുറച്ചു ചിത്രങ്ങള്‍ എനിക്ക് അയച്ചുതന്ന് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നീ ആശുപത്രിയിലാണ്, ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ എന്തിനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, ‘നാളെ ചിലപ്പോള്‍ അവര്‍ പറയും ഇത് എന്റെ കുഞ്ഞ് അല്ലെന്ന്. എനിക്ക് 100 ശതമാനം ഉറപ്പാണ്. മാധ്യമങ്ങള്‍ ഇത് പറയും. കുഞ്ഞിന്റെ നിറമെല്ലാം നിന്നെ പോലെയാണ്. എനിക്ക് തന്നതാണെന്ന് അവര്‍ പറയും. ആദ്യം തനിക്ക് തമാശയായാണ് തോന്നിയതെന്നും എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അതിന് സാധ്യതയുണ്ടെന്നു തോന്നിത്” എന്ന് കങ്കണ വ്യക്തമാക്കി.
നമ്മളെക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും എന്തുവേണമെങ്കിലും പറയാം എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ‘പങ്ക’യുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.