തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം കിളിമാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. രാവിലെ മറ്റ് തൊഴിലാളികളാണ് താമസസ്ഥലത്ത് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നനിഗമനം.

