എന്നെ ഫോളോ ചെയ്യാത്തത് കൊണ്ട് ഞാനും ഒഴിവാക്കി പക്ഷേ അവര്‍ എന്താണ് ചെയ്യുന്നതെന്ന് ഒളിഞ്ഞുനോക്കും: നമിത പ്രമോദ്
നടി നമിത പ്രമോദ് വളരെ വൈകിയാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. വൈകിയാണ് എത്തിയതെങ്കിലും മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ഇപ്പോള്‍ ഉള്ളത്. അതില്‍ ഒരെണ്ണം ഉപയോഗിക്കുന്നത് തന്നെ ഫോളോ ചെയ്യാത്ത നടിമാരുടെ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കാനാണെന്നാണ് താരം പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
‘എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഒന്ന് പേഴ്സണലായിട്ട് ഉപയോഗിക്കാന്‍, രണ്ടാമത്തേത് ആരാധകരുമായി സംസാരിക്കാനും മറ്റുമായിട്ട്, മൂന്നാമത്തേത് ഒളിഞ്ഞുനോക്കാനായിട്ടുള്ളത്. ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ, അതിനാണ് മൂന്നാമത്തെ അക്കൗണ്ട്.’ നമിത പറഞ്ഞു.
അച്ഛന്റെ ഫോണിലെടുക്കുന്ന ഫോട്ടോകളാണ് ഇടുന്നത്. അതിനാലാണ് തനിക്ക് ഫോളോവേഴ്‌സ് ഇല്ലാത്തതെന്നും നമിത വ്യക്തമാക്കി. ‘ ഇന്‍സ്റ്റാഗ്രാമില്‍ വളരെ വൈകി അക്കൗണ്ട് തുടങ്ങിയ ആളാണ് താന്‍. അതുകൊണ്ടുതന്നെ ഫോളോവേഴ്സും നന്നെ കുറവാണ്. ഇന്‍സ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കുമായി പ്രൊഫഷണല്‍ ക്യാമറാമാന്മാരെ വച്ച് ഫോട്ടോ എടുക്കുന്നത് വലിയ ക്ഷമ വേണ്ടുന്ന ഒന്നാണ്. എന്നിക്കത് പറ്റില്ല. നമിത കൂട്ടിച്ചേര്‍ത്തു.