• Breaking News

    ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പൊ ത്രെഡ് പോലും ചെയ്യാറില്ല: നമിത പ്രൊമോദ്

    After years of being facial, the thread doesn't even do that: Namitha Pramod,www.thekeralatimes.com


    സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് നടി നമിത പ്രൊമോദ്. വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നമിത തുറന്നുപറഞ്ഞിരിക്കുന്നത്. എന്നാല്‍ ജിമ്മില്‍ പോയി മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി.

    ”ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറീല്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും അങ്ങനെയൊന്നുമല്ല. ഞാന്‍ പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ്. വീട്ടില്‍ എല്ലാവരും എക്സസൈസ് ചെയ്യും. ആരോഗ്യം സൂക്ഷിക്കണം. എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല. യോഗ, എല്ലാം നാച്ചുറല്‍. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല” എന്നാണ് ഒരു അഭിമുഖത്തിനിടെ നമിത പറഞ്ഞത്.

    ‘അല്‍ മല്ലു’ ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രമായാണ് നമിത വേഷമിടുന്നത്. ജനുവരി 17ന് ചിത്രം റിലീസിനെത്തും. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.