• Breaking News

    ഇത്തവണത്തെ ഉത്സവത്തിന് പ്രവീണ്‍ ഇല്ല: ആഘോഷ പരിപാടികള്‍ വേണ്ടെന്നു വെച്ച് ക്ഷേത്രം ഭാരവാഹികള്‍

    This year's festival has no Praveen: Temple bearers refuse to celebrate,www.thekeralatimes.com


    തിരുവനന്തപുരം: ചേങ്കോട്ടുകോണം അയ്യന്‍ കോയിക്കല്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി മുതല്‍ പ്രവീണ്‍ ഉണ്ടാകില്ലെന്ന ഞെട്ടലിലും ദുഃഖത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.അമ്പലം നിര്‍മിക്കുന്ന കാലം മുതല്‍ പ്രവീണ്‍ കമ്മിറ്റിയിലുള്ള പ്രവീണ്‍ 17 വര്‍ഷമായി ക്ഷേത്ര കമ്മിറ്റിയിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഈ മാസം 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായാണ് ഉത്സവം നടക്കുന്നത്.

    നാട്ടിലില്ലെങ്കിലും എല്ലാ വര്‍ഷവും ഉത്സവത്തിന് കുടുംബസമേതം നാട്ടിലെത്തി എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുമായിരുന്നു പ്രവീണ്‍. ഏറ്റെടുത്ത എല്ലാ ചുമതലകളും പറഞ്ഞ സമയത്ത് നിറവേറ്റും.എല്ലാ വര്‍ഷവും ഉത്സവം തുടങ്ങുന്ന ദിവസം എത്തും. പിന്നീട് ഉത്സവം കഴിഞ്ഞായിരിക്കും തിരിച്ചു മടങ്ങുന്നത്. നേപ്പാളില്‍ പോയ ശേഷം ഈ ഉത്സവത്തിനും നാട്ടില്‍ എത്തുമെന്ന് പ്രവീണ്‍ അറിയിച്ചിരുന്നു.

    അതേസമയം പ്രവീണിന്റെ മരണത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ഉത്സവത്തില്‍ ആഘോഷ പരിപാടികള്‍ വേെണ്ടന്നുവെച്ചതായി ക്ഷേത്രം സെക്രട്ടറി രാജീവ് അറിയിച്ചു.
    കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ ദമന്‍ റിസോര്‍ട്ടില്‍ മരിച്ചത്.