എന്‍.ഐ.എ. നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
എന്‍.ഐ.എ. നിയമ ഭേദതിയെ ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം നോട്ടീസിന് കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പട്ടിടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
2019ലെ എന്‍.ഐ.ഐ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരായ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ എന്ന് നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരെ എന്നുള്ളതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിയമത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പല പ്രക്ഷോഭങ്ങളെയും ഈ നിര്‍വചനത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതിയെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

