• Breaking News

    നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

    Nirbhaya case: Supreme Court to consider Mukesh Singh's plea,www.thekeralatimes.com


    ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഉച്ചക്ക് 12.30 നാണ് കേസ് പരിഗണിക്കുക. ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ഡല്‍ഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

    ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യംനേരത്തെ സുപ്രീംകോടതിതള്ളിയിരുന്നു.