• Breaking News

    കുറച്ച്‌ ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ, ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ; മറുപടിയുമായി പാർവതി

    Kutty, to get some fans, kid, if he changes his religion, nothing will happen to Hinduism. Parvathy with a reply,www.thekeralatimes.com


    കൊച്ചി: പൗരത്വ നിയമത്തെ പിന്തുണച്ച്‌ എത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ നടി പാർവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ചർച്ചയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രണമാണ് താരം നേരിട്ടത്. അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ‘അയ്യേ’ എന്ന കമന്റോടെയാണ് പാര്‍വതി പ്രതികരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി താരം രംഗത്തെത്തി.

    തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പാര്‍വതി മറുപടി കൊടുത്തത്. “മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച്‌ ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,”- എന്നായിരുന്നു പാർവതിക്ക് ലഭിച്ച ഉപദേശം. ഇതിന് മറുപടിയായി #buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ടാഗിനോടൊപ്പം ‘എന്തൊരു ഉത്കണ്ഠ’ എന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പാര്‍വതി മറുപടി കൊടുത്തത്.