• Breaking News

    ‘അവര്‍ പ്രസവിച്ചെന്നേയുള്ളൂ, നോക്കിയത് അച്ഛനും അച്ഛാമ്മയുമാണ്’; നിറകണ്ണുകളോടെ സോമദാസിന്റെ മക്കള്‍

    They only gave birth to a father and a mother The sons of Somadas with rosy eyes,www.thekeralatimes.com


    റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് സോമദാസ്. അടുത്തിടെ സോമദാസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ‘ബിഗ് ബോസ് സീസണ്‍ ടു’വില്‍ മത്സരാര്‍ത്ഥിയായതോടെയാണ്. ‘ബിഗ് ബോസി’ല്‍ സോമദാസിന്റെ ചില തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. തന്റെ മുന്‍ ഭാര്യയെ കുറിച്ചും, വിവാഹമോചനത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തന്റെ മുന്‍ ഭാര്യയില്‍ നിന്ന് തന്റെ കുട്ടികളെ വീണ്ടെടുക്കാന്‍ താന്‍ അഞ്ചര ലക്ഷം രൂപ അവര്‍ക്ക് നല്‍കിയിരുന്നതായും സോമദാസ് ആരോപിച്ചിരുന്നു. എന്നാല്‍ സോമദാസിന്റെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഗായകന്റെ മുന്‍ ഭാര്യ സൂര്യ രംഗത്ത് വന്നിരുന്നു.

    എന്നാല്‍ ഇപ്പോള്‍ ഇതാ സോമദാസിനെതിരെ മുന്‍ഭാര്യയും തങ്ങളുടെ അമ്മയുമായ സൂര്യ ആരോപിച്ച കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ലൈവ് വീഡിയോയിലൂടെ മകളുടെ തുറന്നു പറച്ചില്‍. ഒന്‍പത് കൊല്ലമായി ഞങ്ങളെ അന്വഷിക്കാന്‍ പോലും വരാത്ത അമ്മയുടെ വാക്കുകള്‍ വിശ്വസനീയമല്ലെന്നാണ് മക്കള്‍ പറയുന്നത്. അവര്‍ പ്രസവിച്ചെന്നേയുള്ളൂ എന്നും നോക്കിയത് അച്ഛനും അച്ഛാമ്മയുമാണെന്ന് മകള്‍ വീഡിയോയില്‍ പറയുന്നു.

    ‘അവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. അവര്‍ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാന്‍ പറഞ്ഞാലും ഞാന്‍ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും. അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവര്‍ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാന്‍ നോക്കരുത.്’ നിറകണ്ണുകളോടെ മൂത്ത മകള്‍ പറഞ്ഞു.