സൗപർണ്ണിക റസിഡന്റ്സ് അസോസിയേഷൻ ദിശാബോർഡ് സ്ഥാപിച്ചു
നെടുമങ്ങാട്: മുക്കോലയ്ക്കൽ സൗപർണ്ണിക റസിഡന്റ്സ് അസോസിയേഷൻ നെടുമങ്ങാട് ട്രാഫിക് പോലീസുമായി സഹകരിച്ച്
കല്ലിംഗൽ -മുക്കോലയ്ക്കൽ സമാന്തര റോഡിൽ തെന്യൂട്ട് നടയിൽ ദിശാബോർഡ് സ്ഥാപിച്ചു. മുക്കോലയ്ക്കൽ വഴി ആര്യനാട്, വെള്ളനാട്, കാട്ടാക്കട, എന്നിവിടങ്ങളിലേക്കും ഈ ഭാഗങ്ങളിൽ നിന്നും കല്ലിംഗൽ, കരിപ്പൂര്, പഴകുറ്റി, പാലോട്, വിതുര എന്നിവിടങ്ങളിലേക്ക് ട്രാഫിക് കുരുക്കിൽ പെടാതെ എളുപ്പം ചെന്നെത്താൻ കഴിയുന്ന റോഡാണ്. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് മാത്രമേ റസിഡന്റ്സ് ഏര്യാ വഴിയുള്ള റോഡിൽ പ്രവേശിക്കാൻ അനുവാദമുള്ളു. മിനി ബസ്സ്, ലോറി, എന്നിങ്ങനെയുള്ള വലിപ്പമുള്ള വാഹനങ്ങൾ സമാന്തര റോഡുവഴി സഞ്ചരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.