• Breaking News

    പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പീഡിപ്പിച്ചു; സഹപാഠി അറസ്റ്റില്‍

    Teenage girl molested, molested At the arrest of a classmate,www.thekeralatimes.com


    ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സഹപാഠി അറസ്റ്റില്‍.പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

    സ്‌കൂള്‍ പഠനകാലത്തുതന്നെ ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ, പെണ്‍കുട്ടി തന്റെ നഗ്‌നചിത്രങ്ങള്‍ വാട്സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയതു. പിന്നീട് കൂട്ടുകാരികളുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ചെയ്തില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷിപ്പെടുത്തി. പെണ്‍കുട്ടിയില്‍നിന്നു വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നത്. ശാന്തന്‍പാറ സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ശാന്തന്‍പാറ ഗവണ്‍മെന്റ് കോളജ് രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ഥിയാണ് ഷഹില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.