ബ്രോ, താങ്കള്‍ മികച്ച ഒരു കോഴിയാവാനാണ് സാധ്യത ; ആരാധകനോട് ഉണ്ണി മുകുന്ദന്‍
മാമാങ്കത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ ഉണ്ണി പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.
കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താന്‍ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ഉണ്ണിയുടെ ഈ ഫോട്ടോ ശ്രദ്ധ നേടിയെങ്കിലും അതിലും ശ്രദ്ധയാകര്‍ഷിച്ചത് ഒരു ആരാധകന്റെ കമന്റിന് ഉണ്ണി നല്‍കിയ മറുപടിയാണ്.
‘നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കോഴിയാകാനുള്ള അവസരമുണ്ടായിരിക്കും’ എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കള്‍ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ’, ഉണ്ണി മറുപടി കുറിച്ചു.