പല തവണ പണം തിരിച്ചടക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഒരു രൂപ പോലും തിരികെ അടച്ചിട്ടില്ല; മല്ല്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്കെതിരെ സുപ്രീം കോടതി. പല തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും ഒരു രൂപ പോലും വിജയ് മല്യ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചതിനെതിരെ മല്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് നരിമാന്‍ ഇക്കാര്യം അറിയിച്ചത്.

