• Breaking News

    ചിക്കനില്‍ നിന്ന് കൊറോണ പടരുമെന്ന് അഭ്യൂഹം പടരുന്നു : ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ മന്ത്രിമാര്‍ ചെയ്തത് ഇങ്ങനെ

    It is speculated that the corona will spread from chicken:,www.thekeralatimes.com

    ന്യൂഡല്‍ഹി: ചിക്കനില്‍ നിന്ന് കൊറോണ പടരുമെന്ന് അഭ്യൂഹം പടരുന്നു . കോഴിയിലൂടെയാണ് കൊറോണ വൈറസ് പടരുന്നതെന്ന ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ ചിക്കന്‍ ഫ്രൈ കഴിച്ച് മന്ത്രിമാര്‍ രംഗത്ത്. ആന്ധ്രയിലാണ് സംഭവം. ടാങ്ക് ബങ്കില്‍ നടന്ന പരിപാടിയുടെ പൊതുവേദിയില്‍ വെച്ചാണ് ചിക്കന്‍ കഴിച്ചു കൊണ്ട് തെലങ്കാന മന്ത്രിമാര്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചത്.

    കോഴിമുട്ടയിലൂടെയും കോഴിമാംസത്തിലൂടെയും കൊറോണ പടരുമെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്നാണ് പൊതുവേദിയില്‍ വെച്ച് മന്ത്രിമാര്‍ ചിക്കന്‍ കഴിച്ചത്.

    തെലങ്കാന മന്ത്രിമാരായ കെ.ടി. രാമ റാവു, എട്ടേല രാജേന്ദ്രന്‍, തലസാനി ശ്രീനിവാസ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് വേദിയില്‍ ചിക്കന്‍ കഴിച്ച് പൊതുബോധവല്‍ക്കരണം നടത്തിയത്. ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന കൊറോണ വൈറസ് ഇതുവരെ 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.