• Breaking News

    പാകിസ്ഥാനിലെ അമുസ്‍ലിങ്ങളായ പൗരന്മാര്‍ക്ക് എതിരെ അതിക്രമം നടത്തിയാൽ കർശന നടപടി: ഇമ്രാൻ ഖാൻ

    Violence against non-Muslim citizens in Pakistan: Strict action, says Imran Khan,www.thekeralatimes.com

    പാകിസ്ഥാനിൽ അമുസ്‍ലിങ്ങളായ പൗരന്മാര്‍ക്കോ ആരാധനാലയങ്ങള്‍ക്കോ എതിരെ അതിക്രമം നടത്തിയാൽ കർശനമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂനപക്ഷങ്ങള്‍ രാജ്യത്തെ തുല്യ പൌരന്മാരാണന്ന് പറഞ്ഞ ഇമ്രാൻ ഖാൻ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിക്കുകയും ചെയ്തു.

    ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ലോകജനത പ്രതികരിക്കണമെന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു. ഇന്ത്യയിലെ 20 കോടി മുസ്‍ലിങ്ങളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെറുപ്പിന്റെ വംശീയ പ്രത്യയശാസ്ത്രം മേല്‍കൈ നേടിയാല്‍ അത് രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും ഇമ്രാൻ ഖാന്‍ കൂട്ടിച്ചേര്‍ത്തു.