25,000 രൂപ വിലയുള്ള പൂച്ചയെ കാണാതായെന്ന് പരാതി; അന്വേഷണവുമായി പൊലീസ്
പൂച്ചയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷില്‍. ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിമിന്റെ 25,000 രൂപ വിലയുള്ള പൂച്ചയെ ആണ് കാണാതായത്. കരീലക്കുളങ്ങര പൊലീസിലാണ് പരാതി നല്‍കിയത്.
ഒന്നര വര്‍ഷം മുമ്പാണ് വെള്ളയും ഓറഞ്ചും നിറത്തിലുള്ള പേര്‍ഷ്യന്‍ പൂച്ചയെ വാങ്ങിയത്. വാങ്ങുമ്പോള്‍ ഒന്നര മാസം മാത്രം പ്രായമുണ്ടായിരുന്ന പൂച്ചക്കുവേണ്ടി 15,000 രൂപ നല്‍കിയത്. ഒന്നര വയസ്സുള്ള പൂച്ചയെ ബുധനാഴ്ച രാത്രിയാണ് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. നിലവില്‍ പൂച്ചക്ക് 25,000 രൂപ വിലമതിക്കുമെന്ന് ഫാത്തിമ പറയുന്നു.
ശരീരത്തിന്റെ മുകള്‍ഭാഗത്തും മുഖത്തിന്റെ മധ്യത്തിലും ഓറഞ്ചും മറ്റിടങ്ങളില്‍ വെള്ളയുമാണ് പൂച്ചയുടെ നിറം. ബോണി എന്നാണ് വിളിപ്പേര്. പൂച്ചയെ കണ്ടുകിട്ടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍: 0479 240 4611