കൊറോണ ഭീതി: കത്തോലിക്കാ പള്ളികള്‍ രണ്ടാഴ്ച അടച്ചിടും
കൊറോണ വൈറസ് ലോകത്ത് പല ഭാഗങ്ങളിലേക്കും പടര്‍ന്നിരിക്കുന്ന പശ്ചാതലത്തില്‍ കര്‍ശനമായ സുരക്ഷയൊണ് ഗള്‍ഫ് രാജ്യങ്ങളൊരുക്കുന്നത്. ഇതിനോടനുബന്ധിച്ച് ഭാഗമായി കുവൈറ്റിലെ കത്തോലിക്കാ പള്ളികള്‍ രണ്ടാഴ്ച അടച്ചിടാന്‍ തീരുമാനിച്ചതായി വികാരി ജനറല്‍ അറിയിച്ചു. ആളുകള്‍ ഒരുമിച്ചുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളികള്‍ അടച്ചിടുന്നത്. നിലവില്‍ 45 പേര്‍ക്കാണ് കുവൈറ്റില്‍ കൊറോണ രോഗം ബാധിച്ചത്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതിനുള്ള നടപടികളും കുവൈറ്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. ജപ്പാന്‍, കൊറിയ, മലേഷ്യ, സിംഗപ്പൂര്‍, ചൈന, ഇറ്റലി, ദക്ഷിണകൊറിയ, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവിടുത്തെ പൗരന്മാര്‍ക്ക് ലഭിച്ചിട്ടുള്ള ടൂറിസ്റ്റ് വിസകളും മരവിപ്പിച്ചു. എന്നാല്‍, മറ്റ് രാജ്യങ്ങളിലെ ആളുകള്‍ക്ക് സന്ദര്‍ശക വിസ്യ്ക്ക് തടസ്സങ്ങളുണ്ടാകില്ല. ഇവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനും തടസ്സമില്ലെന്നും അതേസമയം ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇറാനില്‍ കൊറോണ ഭീതിയില്‍ കഴിയുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. ഇവര്‍ക്ക് തിരികെ നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. ചൈനയ്ക്ക് ശേഷം ഏറ്റവുമധികം ആളുകള്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുള്ളതും ഇറാനിലാണ് എന്നതാണ് ഇവരെ ഏറെ ഉത്കണ്ഠയിലാക്കുന്നത്.അതേസമയം മലയാളികളാരും ഇക്കൂട്ടത്തിലില്ല. ഗുജറാത്ത്, കന്യാകുമാരി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്.
ഇവരുടെ കൈവശം ഭക്ഷണസാമഗ്രികളും കുറവാണ്. പുറത്തുനിന്നുള്ളവരില്‍ നിന്ന് സഹായം ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോള്‍. ഫേസ്മാസ്‌കുകള്‍ പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 26പേരാണ് ഇറാനില്‍ ഇതുവരെ രോഗബാധയെത്തുടര്‍ന്ന് മരിച്ചത്. ഇറാനില്‍ ആരോഗ്യ സഹമന്ത്രിയ്ക്കുള്‍പ്പെടെ 245 പേര്‍ക്കാണ് കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇറാന്‍ രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി യു.എസ്സ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആശങ്ക അറിയിച്ചു.

