• Breaking News

    ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രി, അതിൽ അഭിമാനമുണ്ട്: കേരളാ മന്ത്രിക്കുമേൽ പ്രശംസ വാരി ചൊരിഞ്ഞ് ഗവർണർ

    India's finest minister is proud of it The Governor poured praise on the Kerala Minister,www.thekeralatimes.com

    തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് മേൽ പ്രശംസകൾ വാരിച്ചൊരിഞ്ഞ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജയെന്നും ഗവർണർ അഭിപ്രായപ്പെട്ടു. തനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെയും അർപ്പണ മനോഭാവത്തോടെയുമാണ് മന്ത്രി നിർവഹിക്കുന്നതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഗവർണർ അറിയിച്ചു.

    മന്ത്രി കെ.കെ ശൈലജയെ വേദിയിൽ ഇരുത്തിക്കൊണ്ടാണ് ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദ്വിദിന പോഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ശിശുക്കൾക്ക് പോഷകാഹാരം പ്രദാനം ചെയ്യുന്ന കാര്യത്തിലും സൂക്ഷ പോഷണത്തിലും ആരോഗ്യ വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ കേരളത്തെ ഏറ്റവും വികസിതമായ സമൂഹങ്ങൾക്ക് തുല്യമായ നിലയിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    പോഷകക്കുറവ് പരിഹാര നടപടികൾ ആരോഗ്യവകുപ്പ് വനിതകളെയും കുട്ടികളെയും മുൻനിർത്തി വേണം നടത്താനെന്നും ഇങ്ങനെ ചെയ്യുന്നത് വഴി മികച്ച ആരോഗ്യവും പോഷണത്തിലൂടെ വളരുന്നതുമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കേരളത്തിലെ ആരോഗ്യ വനിതാ വികസന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനും മന്ത്രി കെ.കെ.ശൈലജയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകീർത്തിച്ചു.