എട്ടു വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ജനിച്ച കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്യാൻ ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് വേണ്ടത് വൻ തുക; നാലു ശസ്ത്രക്രിയകൾ കഴിഞ്ഞ കുട്ടി ആശുപത്രിയിൽ
ദുബായ്: എട്ടു വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ജനിച്ച കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്യാൻ വൻ തുകയ്ക്കായി രാപ്പകൽ അലയുകയാണ് ഇന്ത്യൻ പ്രവാസി ദമ്പതികൾ. മറ്റേതൊരു ദമ്പതികളെയും പോലെ, ഇന്ത്യൻ പ്രവാസി റെസിൽ വാസുദേവനും ഭാര്യയും എട്ട് വർഷത്തെ ദാമ്പത്യത്തിനുശേഷം ആദ്യത്തെ കുഞ്ഞിനെ വളരെ സന്തോഷത്തോടെയാണ് വരവേറ്റത്.
എന്നാൽ 660 ഗ്രാം ഭാരത്തിൽ ജനിച്ച കുഞ്ഞിന് ജീവന് തന്നെ ഭീഷണിയായ ചില നിർണായക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാലു ശാസ്ത്രക്രിയകളാണ് കുഞ്ഞിന് വേണ്ടി വന്നത്. ഇപ്പോൾ അവരുടെ മകൻ അഥർവിന് നാല് മാസവും 16 ദിവസവും പ്രായമായി.
ഈ നാലു മാസത്തിനുള്ളിൽ, നാല് പ്രധാന ശസ്ത്രക്രിയകൾക്ക് ശേഷം അണുബാധയും ഉണ്ടായി. ഇപ്പോഴും കുഞ്ഞ് ജീവിതത്തിലേക്ക് പൂർണമായും തിരികെ വന്നുവെന്ന് പറയാൻ കഴിയില്ല. കുഞ്ഞ് ജനിച്ചതുമുതൽ ആശുപത്രിയിലാണ്. ഇപ്പോൾ കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ 1.7 ദശലക്ഷം ദിർഹം ആശുപത്രിയിൽ ബിൽ അടയ്ക്കണം. ഈ തുക ഇവർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.

