• Breaking News

    കെജ്‌രിവാൾ തന്റെ ആത്മാവ് പിശാചുക്കൾക്ക് വിൽക്കുകയാണ്: ആനന്ദ് പട്‌വര്‍ധന്‍

    Kejriwal sells his soul to devils: Anand Patwardhan,www.thekeralatimes.com

    കനയ്യ കുമാറിനെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ അനുവദിച്ചു കൊണ്ടുള്ള ഡൽഹി സർക്കാരിന്റെ നടപടിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പ്രശസ്ത ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട്‌വര്‍ധന്‍. കെജ്‌രിവാൾ തന്റെ ആത്മാവ് പിശാചുക്കൾക്ക് വിൽക്കുകയാണെന്ന് ആനന്ദ് പട്‌വര്‍ധന്‍ അഭിപ്രായപ്പെട്ടു. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കേസുകൾ രൂപപ്പെടുത്തുന്നതിന് ഫാസിസ്റ്റുകളെ അനുവദിക്കുകയാണ് കെജ്‌രിവാൾ എന്നും ആനന്ദ് പട്‌വര്‍ധന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.



    സി.പി.ഐ നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെതിരെ 2019 ജനുവരി 14നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നതില്‍ പ്രതിഷേധിച്ച് 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവിൽ നടത്തിയ പരിപാടിയിൽ ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്നാണ് ആരോപണം.