• Breaking News

    തിരുവനന്തപുരത്ത് എൺപതുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

    Youth arrested for raping eighty-year-old girl,www.thekeralatimes.com

    കിളിമാനൂർ: തിരുവനന്തപുരത്ത് എൺപതുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. അടയമൺ ചെമ്പകശേരി കോണത്തുവിള വീട്ടിൽ സുകുമാരൻ എന്ന 45കാരനാണ് അറസ്റ്റിലായത്.

    വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ വയോധികയെ പീഡിപ്പിച്ചെന്നാണ് കേസ്. 24നാണ് സംഭവം ഉണ്ടായത്. കിളിമാനൂർ എസ്എച്ച്ഒ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.