• Breaking News

    സിറിയന്‍ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു

    33 Turkish soldiers killed in Syrian air strike,www.thekeralatimes.com

    വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ ഇഡ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടലില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ സിറിയ ഇതിനോട് പ്രതികരിച്ചിട്ടില്ല.

    സഖ്യകക്ഷിയായ റഷ്യയുടെ പിന്‍ബലാത്താലാണ് തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കെതിരെ ഇഡ്ലിബില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത് ഈ മാസം ആദ്യം ഇഡ്ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 13 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സിറിയക്ക്് മുന്നറിയിപ്പുമായി തുര്‍ക്കി രംഗത്തെത്തിയിരുന്നു.