• Breaking News

    പാലാരിവട്ടം പാലം അഴിമതി നിർണായക വഴിത്തിരിവിലേക്ക്; പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞില്ല; മുന്‍ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും

    Palarivattom Bridge Corruption to be a turning point; Ibrahim's child could not answer many questions accurately; The former minister will be questioned again,www.thekeralatimes.com

    കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് നിർണായക വഴിത്തിരിവിലേക്ക്. മുമ്പ് ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞില്ല. ഇതോടെ വീണ്ടും വിജിലന്‍സ് ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ ചോദ്യം ചെയ്യും. ശനിയാ്‌ഴ്ച് ചോദ്യം ചെയ്യലിന് ഹാജരാകന്‍ ഇബ്രാംഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ് നല്‍കി.

    ഗവര്‍ണറുടെ അനുമതി പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫിസില്‍ വെച്ച്‌ ഇബ്രാംഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു .ഈ മൊഴികള്‍ പരിശോധിച്ച ശേഷം ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിനു ശേഷം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറിയിച്ചിരുന്നു.

    ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം പാലം നിർമ്മാണത്തിന്റെ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനിക്ക് എട്ടു കോടി 25 ലക്ഷം രൂപ മുന്‍കൂര്‍ അനുവദിച്ചു നല്‍കിയെന്നതാണ്. മന്ത്രിയെന്ന നിലയില്‍ അതിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് വിജിലന്‍സിനോട് ഇബ്രാഹിംകുഞ്ഞ് പറഞ്ഞതെന്നാണ് വിവരം. തിരുനവനന്തപുരത്ത് വെച്ചു തന്നെയായിരിക്കും രണ്ടാമതും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക.

    ഈ ചോദ്യം ചെയ്യലിനു ശേഷം കേസുമായി ബന്ധപ്പെട്ട് ഇബ്രാംഹിംകുഞ്ഞിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. റോഡസ് ആന്റ് ബ്രിഡ്‌സജസ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷിനെയും വരും ദിവസം വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കേസില്‍ കമ്പനി എംഡി സുമിത് ഗോയല്‍, അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് എന്നിവരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയും രേഖകളും വിജിലന്‍സ് പരിശോധിച്ചു.