• Breaking News

    സി.എ.എയ്ക്കു ശേഷം കേന്ദ്രം ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

    Sadhvi Niranjan Jyoti, Minister of State for Human Resources,www.thekeralatimes.com

    പൗരത്വ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. ഈ വിഷയം താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതായും ജ്യോതി അവകാശപ്പെട്ടു.

    ഇക്കാര്യം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിശ്വസിക്കുന്നതെന്നും ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുന്നതിന്റെ പ്രസക്തിയെ കുറിച്ച് അദ്ദേഹം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിരഞ്ജന്‍ ജ്യോതി.

    ‘ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാദ്ധ്യമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് എല്ലാവരും ഭയപ്പെട്ടു. കശ്മീരില്‍ ആരും ദേശീയപതാക പിടിക്കില്ല. എന്നാല്‍, ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാന്‍ കഴിയും,’നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

    ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനപ്പെട്ട ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.