• Breaking News

    രണ്ട് വർഷം മുൻപ് മരിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്ത് ബിഹാർ വിദ്യാഭ്യാസ വകുപ്പ്

    Bihar Education Department suspends teacher who died two years ago,www.thekeralatimes.com

    മരിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്ത് ബിഹാർ വിദ്യാഭ്യാസ വകുപ്പ്. രണ്ട് വർഷം മുൻപ് മരിച്ച രഞ്ജിത് കുമാർ യാദവ് എന്ന അധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വാർത്തയായതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വിമർശനത്തിനിടയായി.

    ഇന്റർമീഡിയറ്റ് വിദ്യാർത്ഥികളുടെ മൂല്യ നിർണയത്തിന് ഹാജരാകാത്ത അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. ഈ കൂട്ടത്തിലാണ് മരണപ്പെട്ട രഞ്ജിത് കുമാർ യാദവും ഉൾപ്പെട്ടത്. ഫെബ്രുവരി 28നാണ് അധ്യാപകരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ബെഗുസാരായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിൽ നിന്ന് ഉത്തരവിറക്കിയത്.

    ബെഗുസാരായിലെ ക്യാമ്പിൽ യാദവ് പകർപ്പുകൾ പരിശോധിക്കേണ്ടതായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. സംഭവത്തിൽ വീഴ്ച പറ്റിയതായും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.