• Breaking News

    'സ്വകാര്യ കമ്പനികള്‍ പൂട്ടിയാലും ബി.എസ്.എന്‍.എല്‍ നിലനില്‍ക്കും'; അടുത്ത കൊല്ലം 4ജി സേവനം ലഭ്യമാക്കുമെന്ന് വിവേക് ബന്‍സാല്‍

    'BSNL will survive if private companies are shut down'; Vivek Bansal hopes to launch 4G services next year,www.thekeralatimes.com

    കൊച്ചി: അടുത്ത വര്‍ഷം ജൂണിന് മുമ്പ് രാജ്യത്താകെ 4ജി സേവനം നല്‍കാന്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്‍. പുനരുദ്ധാരണ പാക്കേജ് വ്യവസ്ഥകള്‍ പ്രകാരമാണ് 4 ജി സ്‌പെക്ട്രം അനുവദിച്ചതെന്ന് ബി.എസ്.എന്‍.എല്‍ ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു.

    ഏപ്രില്‍ ഒന്നു മുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നടപടികളും ആരംഭിച്ചുവെന്നും വിവേക് ബന്‍സാല്‍ പറഞ്ഞു. നിലവില്‍ ബി.എസ്.എന്‍.എല്‍ 4ജി സേവനം കുറഞ്ഞ ഇടങ്ങളില്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും അത് 3ജി സ്‌പെക്ട്രം ഉപയോഗിച്ചുള്ളതാണ്. എന്നാല്‍ ഏതുതരം സ്‌പെക്ട്രം ആണോ ഉപയോഗിക്കുന്നത്, അതിനിണങ്ങുന്ന ബി.ടി.എസ് (ബേസ് ട്രാന്‍സീവര്‍ സിസ്റ്റം) ആവശ്യമാണ്. രാജ്യത്തെ 2ജി 3ജി ടവറുകളില്‍ നിലവില്‍ നോക്കിയ, സെഡ്.ടി.ഇ, വാവേ, മോട്ടറോള, തുടങ്ങിയ കമ്പനികളുടെ ബിടിഎസുകളാണുള്ളത്.

    നോക്കിയയുടെ ബി.ടി.എസ് ഉള്ള ഇടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ 3ജി സേവനം മാറ്റി 4ജി സേവനം ആക്കിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 4ജി സ്‌പെക്ട്രം കിട്ടുമെന്നും ബന്‍സാല്‍ പറഞ്ഞു.

    ആദ്യഘട്ടത്തില്‍ ഈ ടവറുകളിലായിരിക്കും 4ജി നിലവില്‍ വരിക. എന്നാല്‍ 4ജി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് ബി.എസ്.എന്‍.എല്ലിന് നേടേണ്ടതായിട്ടുണ്ടെന്നും അതിന്റെ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവിലെ 2ജി 3ജി ടവറുകള്‍ മുഴുവന്‍ 4ജിയിലേക്ക് മാറ്റാന്‍ കൂടുതല്‍ ചെലവുണ്ടെന്നും ടവറുകള്‍ക്ക് 4ജിയ്ക്ക് ഇണങ്ങുന്ന ബി.ടി.എസുകള്‍ സ്ഥാപിക്കണമെങ്കില്‍ അതത് കമ്പനികള്‍ക്ക് പണം നല്‍കണമെന്നും ഇതിന് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാവേണ്ടതുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.

    സ്വകാര്യ കമ്പനികള്‍ പൂട്ടി പോയാലും ബി.എസ്.എന്‍.എല്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 11.8 കോടി വരിക്കാരുള്ള ബി.എസ്.എന്‍.എല്‍ 4ജി വരുന്നതോടെ ഏറെ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    5ജി സ്‌പെക്ട്രം രാജ്യത്ത് നിലവില്‍ വരുമ്പോള്‍ ബി.എസ്.എന്‍.എല്ലിന് തരാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    വെള്ളിയാഴ്ച കൊച്ചിയില്‍ ന്യൂജെന്‍ ലാന്‍ഡ്‌ഫോണ്‍ പുറത്തിറക്കുന്ന പരിപാടിക്ക് എത്തിയതായരുന്നു അദ്ദേഹം.