ലൈഫ് പേരു മാറ്റിയെത്തിയ ‘പ്രധാനമന്ത്രി ആവാസ് യോജന ‘; തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് ഒ.രാജഗോപാല്‍
തിരുവനന്തപുരം: ലൈഫ് പേരു മാറ്റിയെത്തിയ ‘പ്രധാനമന്ത്രി ആവാസ് യോജന ‘യാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് പറയുന്നതെന്നും ഒ.രാജഗോപാല്‍ എം.എല്‍.എ. കേന്ദ്ര പദ്ധതിയാണെന്നുള്ള വസ്തുത സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വ്വം മറച്ചു വയ്ക്കുകയാണ്. കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ പിന്‍താങ്ങല്‍ പ്രതിപക്ഷമായി മാറി. കോര്‍പ്പറേഷനിലെ പദ്ധതികളൊന്നും അര്‍ഹതപ്പെട്ടവരിലെത്തുന്നില്ല. സര്‍ക്കാരും നഗരസഭയും തിരിമറി നടത്തുകയാണെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുമ്പോൾ അദ്ദേഹം പറയുകയുണ്ടായി.

