• Breaking News

    ' ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ല'; മോദിയോട് പ്രിയങ്ക ചതുര്‍വേദി

    'Empowering Someone's Social Media Account Will Not Empower Women'; Priyanka Chaturvedi to Modi,www.thekeralatimes.com

    മുംബൈ: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ലെന്നാണ് പ്രിയങ്കയുടെ പ്രതികരണം.

    ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ല. സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുന്ന അധികാരസ്ഥാപനങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും അവരെ തെരഞ്ഞെടുത്താന്‍ മാത്രമേ ശരിയായ ശാക്തീകരണം നടക്കൂ. വാര്‍പ്പുമാതൃകകള്‍, പുരുഷ മേധാവിത്വം, സ്ത്രീവിരുദ്ധത എന്നിവ അവസാനിപ്പിച്ചാണ് അവരുടെ യാത്ര വേഗത്തിലാക്കേണ്ടതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

    പ്രധാനമന്ത്രി ഏതെങ്കിലും ഇന്ത്യന്‍ സ്ത്രീയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനസ്സിലാവും അവര്‍ സംസാരിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

    മാര്‍ച്ച് എട്ടാം തിയതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പുതിയ പ്രഖ്യാപനം മോദി നടത്തിയത്.